ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു. സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേര്‍ സര്‍ക്കാറിന്‍റെ കായിക രംഗത്തെ അ‍ജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തി. സാനിയ മിര്‍സയെയും പി ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലര്‍ ചോദിച്ചു.