തൃശൂര്‍: അന്നമനടയില്‍ കഞ്ചാവ് വില്പനക്കാര്ക്കെതിരെ പരാതി നല്കിയ ക്ഷീരകര്‍ഷകൻ്റെ പശുവിനെ ആക്രമിച്ചു. പശുവിൻ്റെ വാല് അറുത്തുമാറ്റിയാണ് കഞ്ചാവ് സംഘം കര്‍ഷകനോട് പകവീട്ടിയത്.
ലഹരിവില്പനക്കാരുടെ വിളയാട്ടം തടയാന്‍ നാട്ടില്‍ മുന്നില്‍ നിന്ന ക്ഷീരകര്‍ഷകനാണ് അന്നമനട സ്വദേശി ശശി. കഞ്ചാവ് വില്പനക്കാരെക്കുറിച്ച് പൊലീസിനോട് വിവരം പറഞ്ഞിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയായിരുന്നു ആക്രമണം.
പശുവിൻ്റെ വാല് അറുത്തുമാറ്റിയ നിലയിലായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ ചികില്‍സ നല്കി. അക്രമത്തിന് പിന്നില്‍ ആരാണെന്ന് മാള പൊലീസ് അന്വേഷിച്ചു വരികയാണ്.


