ഹൈദരാബാദ്: തെലുങ്കാനയില്‍ ഓട്ടത്തിനിടയില്‍ സ്വകാര്യ ബസിനു തീപിടിച്ചു. നര്സിംഗില്നിന്നു കോകപേട്ടിലേക്ക് വരികയായിരുന്ന ബസാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപായമില്ല.
ഓട്ടത്തിനിടെ ബസിന്റെ എന്‍ജിനില്‍നിന്നു പുക ഉയരുകയും തുടര്‍ന്നു തീപിടിക്കുകയുമായിരുന്നു. ബസില്‍ യാത്രക്കാര്‍ ഇല്ലായിരുന്നുവെന്നും ഡ്രൈവര്‍ ഉടന്‍ രക്ഷപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

