തിരുവനന്തപുരം: എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന് അന്തരിച്ചു. പുലര്‍ച്ചെ ആറരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.
പത്രപ്രവര്‍ത്തകനായിരുന്ന പഴവിള രമേശന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. പഴവിള രമേശന്റെ കവിതകള്‍, മഴയുെട ജാലകം, മായാത്ത വരകള്‍ തുടങ്ങി നിരവധി കവിതകള്‍ മലയാള ഭാഷക്ക് സമ്മാനിച്ചു.
മാളൂട്ടി, വസുധ, അങ്കിള്‍ ബണ്‍ അടക്കം നിരവധി സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 2017ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്കി ആദരിച്ചു. സംസ്കാരം നാളെ നടക്കും.

