തൃശൂര്‍: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തൃശൂരില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തി ല്‍ കഴിയുന്ന 27 പേരില്‍ മൂന്ന് പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തി . മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പരിശീലനത്തിനെത്തിയ സ്ഥാപനത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റവളില് മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തുന്നുണ്ടെന്നും ഭീതിയുണര്‍ത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

