കോഴിക്കോട്: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപ ബാധയുണ്ടെന്ന സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി . പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ആദ്യ ഘട്ടമെന്ന നിലയില്‍ ഐസോലേഷന് വാര്‍ഡ് പ്രത്യേകം പൂര്‍ത്തിയാക്കിയിട്ടുണ്ട് . ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതലും പനി ബാധിച്ചവരാണ് . ഇവരെ പ്രത്യേകം നിരീക്ഷിക്കും. എന്തെങ്കിലും സംശായാസ്പദമായി കാണുകയാണെങ്കില്‍ അവരെ പ്രത്യേകം വാര്ഡിലാക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.വി.ആര് രാജേന്ദ്രന് അറിയിച്ചു.

