പറവൂര്‍: നാലുവയസുള്ള കുട്ടിയുടെ വായില്‍ മീന്‍ കുടുങ്ങി. പറവൂരിലായിരുന്നു സംഭവം. ജീവനുള്ള മീനാണ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്. നങ്ക് ഇനത്തില്‍പ്പെട്ട മത്സ്യമാണു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്. വീട്ടില്‍ പാത്രത്തില്‍ വച്ചിരുന്ന മത്സ്യം പുറത്തേക്കു ചാടിയപ്പോഴാണു കുട്ടിയുടെ വായിലക പ്പെട്ടത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയലെത്തിച്ച് മീനിനെ പുറ ത്തെടുത്തു.

