അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവന് അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നടത്തുമ്പോള്‍ ടിവിയില്‍ നേരിട്ട് കണ്ട് അമ്മ ഹീരബെന്‍. ഗുജറാത്തിലെ വീട്ടിലിരുന്നു മകന്റെ രണ്ടാംവരവ് നേരിട്ടുകണ്ട ഹീരബെന്‍ മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കൈ അടിച്ച് അത് ആഘോഷമാക്കി. നേരത്തെ തന്നെ നിരവധി ചാനലുകള്‍ ഹീരബെനിന്റെ വീട്ടില്‍ എത്തിയിരുന്നു. വാര്‍ത്ത ഏജന്‍സി എഎന്‍ഐ സത്യപ്രതിജ്ഞ കാണുന്ന ഹീരബെന്നിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു.
Ahmedabad: Heeraben Modi, mother of PM Narendra Modi watching the swearing in ceremony pic.twitter.com/KLwXtMLuRN
— ANI (@ANI) May 30, 2019
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ് നല്കി ബിജെപി പ്രവര്‍ത്തകര്‍. അഹമ്മദാബാദിലെ ബിജെപി റാലിയില്‍ പങ്കെടുത്ത ശേഷം നരേന്ദ്രമോദി മാതാവ് ഹീരബെന്നിനെ കാണാനെത്തിയിരുന്നു. കാല് തൊട്ട് വന്ദിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയ നരേന്ദ്ര മോദി അദ്ദേഹത്തെ കാണാനായി വഴിയില്‍ കാത്തിരുന്നവരെയും അഭിവാദ്യം ചെയ്തു.

