കൊൽക്കത്ത: രാജ്യത്ത് ബിജെപി വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോളുകൾക്ക് പിന്നാലെ മുസ്ലിങ്ങളെ നാടുകടത്താൻ ഹിതപരിശോധന ആവശ്യപ്പെട്ട് യുവാവ് രംഗത്തെത്തി. ഇതിനെതിരെ ട്വിറ്ററിലൂടെ ബാങ്കിന് പരാതി നൽകിയ യുവാവിനോട്, ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ബാങ്ക് ഉറപ്പ് നൽകി. എന്നാൽ ജീവനക്കാരനെ തൊട്ടുപോയാൽ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും വിച്ഛേദിക്കുമെന്ന് വ്യാപക ഭീഷണിയാണ് ഇപ്പോൾ ഉയരുന്നത്.
Hello @HDFCBank_Cares this person Akshay Lahoti claims to work for @HDFCLIFE wants a referendum on religion. His post is both Islamophobic & Xenophobic
His views reflect hatred, as a Muslim, I will have to think twice before using ur services. Ppl like him will be biased to me pic.twitter.com/GTD1pv97iR
— Uzair Hasan Rizvi (@RizviUzair) May 21, 2019
എച്ച്ഡിഎഫ്സി ലൈഫിൽ സീനിയർ സയന്റിസ്റ്റാണ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ അക്ഷയ് ലഹോടി. ഫെയ്സ്ബുക്കിലെ തന്റെ അക്കൗണ്ടിൽ ഇദ്ദേഹം രാജ്യത്തുള്ള എല്ലാ മുസ്ലിങ്ങളെയും പാക്കിസ്ഥാനിലേക്ക് അയക്കാൻ ഹിന്ദുക്കൾക്കിടയിൽ റഫറണ്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നത് ഇങ്ങിനെ.
“1947 ൽ മുസ്ലിങ്ങൾക്ക് വേണ്ടി പാക്കിസ്ഥാൻ എന്ന രാജ്യം രൂപീകരിച്ചപ്പോൾ ഇന്ത്യയിൽ മുസ്ലിങ്ങളെ തുടരാൻ അനുവദിക്കണോ വേണ്ടേ എന്ന കാര്യം അറിയാൻ ബ്രക്സിറ്റ് പോലൊരു സംവിധാനം ഉണ്ടായിരുന്നില്ല. ചില ഉന്നതർ ഇന്ത്യ മതനിരപേക്ഷ രാജ്യമായിരിക്കണം എന്ന അവരുടെ തീരുമാനം ഇന്ത്യയിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത്. അങ്ങിനെയൊരു അവസരം ഉണ്ടായിരുന്നെങ്കിൽ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുക്കുന്നതിനെതിരെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും വോട്ട് ചെയ്യുമായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്. ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്ത വിഭജനം എല്ലാ ഹിന്ദുക്കളുടെയും ആഗ്രഹപ്രകാരം പൂർത്തിയാക്കാൻ എന്തുകൊണ്ടിപ്പോൾ തയ്യാറായിക്കൂട? ഭൂരിപക്ഷം ഹിന്ദുക്കളും വോട്ട് ചെയ്യുകയാണെങ്കിൽ ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം ആ തീരുമാനം മാനിച്ച്, മുസ്ലിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോകണം.”
Hi Uzair, a post has been brought to our attention on social media. We’d like to state that the person in question is an employee of our group company HDFC Life and that we have in turn brought it to their notice for appropriate action. As an organization, and as a (1/2)
— HDFC Bank (@HDFCBank_Cares) May 21, 2019

