തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളില്‍ ഇന്ന് വൈകീട്ടോടെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ റിപ്പോര്‍ട്ട്. കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കോഴിക്കോടും വയനാടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയിൽ നിന്ന് കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ മേഖലയാണ് മഴക്ക് കാരണം.
കാറ്റിന്റെ ഗതിയിലുണ്ടാകുന്ന വ്യതിയാനം കാരണം ഇന്ന് വൈകിട്ട് മുതൽ നാളെ പുലർച്ചെ വരെ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യത. മണിക്കൂറിൽ 40 – 45 കിമിവരെ വേഗത്തിലുള്ള കാറ്റ് പ്രതീക്ഷിക്കാം.

