കുര്‍നൂല്‍ (ആന്ധ്ര): ആന്ധ്രയിലെ കുര്‍നൂലില്‍ സ്വകാര്യ സ്കാനിയ ബസും വാനും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 11 പേര് അപകടസ്ഥലത്ത് വെച്ചും രണ്ടു പേര് ആശുപത്രിയിലുമാണ് മരിച്ചത്.
Andhra Pradesh: 13 dead and several injured after two vehicles collided in Veldurthi of Kurnool district today. More details awaited. pic.twitter.com/lHoIlDsBkO
— ANI (@ANI) May 11, 2019
അപകടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ്. ഹൈദ്രാബാദില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.വാനില്‍ കുടുങ്ങിയ പലരെയും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഒരു വിവാഹത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ സംഘത്തിന്റെ വാനാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.ശനിയാഴ്ച വൈകീട്ട് വെല്‍ദുര്‍ത്തി ചെക്ക്പോസ്റ്റിന് സമീപത്തായിരുന്നു അപകടം.
വാനിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. പരിക്കേറ്റവരെ കുര്‍നൂല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
എതിരേവന്ന ബൈക്കിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബസ് ഡിവൈഡറില്‍ ഇടിച്ച ശേഷം ഏതിര്‍ദിശയില്‍ വന്ന വാനിലും ഇടിക്കുകയായിരുന്നു. ഹൈദരാബാദില്‍നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട എസ്.ആര്.എസ്. ട്രാവല്‍സിന്റെ ബസാണ് അപകടത്തിനിടയാക്കിയത്. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചന്ദ്രബാബു നായിഡുവിന്റെ ട്വിറ്റ്.

