കൊല്‍ക്കത്ത: ബിജെപി പശ്ചിമ ബംഗാളില്‍ 42 സീറ്റിലും വിജയിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മമത ബാനര്‍ജി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ബംഗാളിലുടനീളം കാവിത്തരംഗം വീശുകയാണെന്നും ഈ ബിജെപി അനുകൂല തരംഗത്തില്‍ മമത ഭയന്നിരിക്കുകയാണെന്നും ഈസ്റ്റ് മിഡ്നാപുര് ജില്ലയിലെ കാന്തിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ എടുക്കാന്‍ പോലും മമത ബാനര്‍ജി തയാറാകുന്നില്ലെന്ന് രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.

