കൊച്ചി: വോട്ടിംഗ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി.

ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന് ശേഷവും യന്ത്രത്തകരാര്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. കൊച്ചിയിലെ എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്കൂളിൽ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
ബൂത്തിലേക്ക് പുതിയ മെഷീൻ എത്തിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും വോട്ടിംഗ് ആരംഭിച്ചിട്ടില്ല.


