ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നടനുമായ ഇന്നസെന്റിന് വേണ്ടി വോട്ട് തേടി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തി. പെരുമ്പാവൂരില്‍ നടന്ന റോഡ്ഷോയിലാണ് സഹപ്രവര്‍ത്തകനായ ഇന്നസെന്റിന് വേണ്ടി മമ്മൂട്ടി പ്രചാരണത്തിനെത്തിയത്.

പ്രചാരണവാഹനത്തിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു താരം കയറിവന്നത്. യാത്രക്കിടെ ഇന്നസെന്റിന്റെ പ്രചാരണവാഹനം കണ്ടപ്പോഴാണ് മമ്മൂട്ടി വാഹനത്തില്‍ കയറുകയും എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തത്.


