തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയെ ശബരിമലയിലെത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഒരുക്കങ്ങള്‍ തുടങ്ങി. തിരുവനന്തപുരം പത്തനംതിട്ട ജില്ലകളില്‍ ബിജെപി കടുത്ത മത്സരം കാഴ്ച വക്കുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയെ നേരിട്ട് ശബരിമലില്‍ എത്തിച്ച് പുതിയ പ്രചരണ മുഖം തുറക്കാന്‍ ബിജെപി നേതൃത്വം പദ്ധതിയിടുന്നത്.

ഏപ്രില്‍ 12-നാണ് നരേന്ദ്ര മോദി ആദ്യഘട്ട ‘ പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18-നും അദ്ദേഹം കേരളത്തിലെത്തും. ഈ രണ്ട് സന്ദര്ശനള്ക്കിടയില് ശബരിമലയില്‍ കൂടി പ്രധാന മന്ത്രിയെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാം തവണയുള്ള വരവിലാകും മിക്കവാറും ശബരിമല സന്ദര്ശനമുണ്ടാവുക.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ മോദിക്കാവില്ല. എന്നാല്‍, മോദി ശബരിമലയില്‍ എത്തിയാല്‍, അത് വിശ്വാസികളായ വോട്ട ര്‍മാരെ സ്വാധീനിക്കുമന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.


