ഗാന്ധിനഗര്‍: ഗാന്ധിനഗറില്‍ അമിത് ഷാ പത്രിക നല്കി. ദേശീയ ജനാധിപത്യസഖ്യത്തിലെ മുന്‍നിര നേതാക്കളെ അണിനിരത്തിയായിരുന്നു അമിത് ഷായുടെ പത്രികാസമര്‍പ്പണം.

ശിവസേനാ അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ, അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, ലോക്ജനശക്തി അദ്ധ്യക്ഷന്‍ രാംവിലാസ് പസ്വാന്, രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി, പിയൂഷ് ഗോയല്‍ എന്‍ഡിഎയിലെയും ബിജെപിയിലെയും പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായുള്ള റോഡ് ഷോയില്‍ പങ്കെടുത്തു. അഹമ്മദാബാദില്‍ വന്‍ ജനക്കൂട്ടം അമിത്ഷായുടെ റോഡ് ഷോയ്ക്കെത്തി. നാമനിര്‍ദ്ദേശപത്രിക നല്കാന് പോയപ്പോഴും മുതിര്‍ന്ന നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.


