പനജി: ഗോവയില്‍ ഭരണം തുടരാന്‍ ബിജെപി. ഗോവ നിയമസഭാ സ്പീക്കര്‍ പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയാകും. ഇതോടൊപ്പം രണ്ട് ഘടകകക്ഷികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകും. പ്രമോദ് സാവന്തിന്റെ സത്യപ്രതിജ്ഞ ഇന്നു രാത്രി തന്നെ നടക്കുമെന്നാണു വിവരം. ഗോവയില്‍ സർക്കാർ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മറികടന്നാണു പുതിയ മുഖ്യമന്ത്രിയുമായി ബിജെപി നീക്കം നടത്തുന്നത്.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ പുതിയ മുഖ്യമന്ത്രിയെ കിട്ടുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ വിനയ് തെൻഡുൽക്കർ പറഞ്ഞത്. ഇതേ തുടർന്നു വൈകിട്ടോടെ പ്രമോദ് സാവന്തിന്റെ പേര് വിനയ് തെൻഡുൽക്കർ പ്രഖ്യാപിച്ചു. മനോഹർ പരീക്കറിന്റെ നിര്യാണത്തെ തുടർന്നാണു പുതിയ മുഖ്യമന്ത്രിയെ ബിജെപി നേതൃത്വം കണ്ടെത്തിയത്.


