ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രതിരോധ സഹമന്ത്രി സുഭാഷ് റാവു ഭമ്രെ സന്ദര്‍ശിച്ചു. വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റില്‍ (എഎഫ്സിഎംഇ) അഭിനന്ദന് ചികിത്സയിലിരിക്കുന്നത്. ഭാംറെയ്ക്കൊപ്പം അഭിനന്ദന് നില്ക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടു.
Minister of State for Defence Subhash Rao Bhamre met IAF Wing Commander #AbhinandanVarthaman at Army Hospital Research And Referral in Delhi, today. pic.twitter.com/cCwNKoaBTi
— ANI (@ANI) March 3, 2019
നേരത്തെ, അഭിനന്ദന്റെ സ്കാനിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഭിനന്ദന്റ നട്ടെല്ലിന് താഴെയായി പരിക്കുണ്ടെന്നാണ് സ്കാനിംഗ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയപ്പോഴുണ്ടായ പരിക്കാണിത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പരിക്കുകള്‍ ആഴമേറിയതല്ലെന്നുമാണ് റിപ്പോര്‍ട്ട്.

