ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. സാഹചര്യത്തിന്റെ ഗൗരവം പ്രധാനമന്ത്രി കാണുന്നില്ല. നിലവില്‍ പ്രധാനമന്ത്രി മറ്റ് പരിപാടികള്‍ റദ്ദാക്കുകയാണ് ചെയ്യേണ്ടത്. സര്‍വകക്ഷിയോഗം വിളിക്കാന്‍ അദ്ദേഹം തയാറാകണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും തെരഞ്ഞെടുപ്പ് റാലിയും ഗുജറാത്തില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍, സാഹചര്യത്തിന്റെ ഗൗരവം മുന്നില്‍ കണ്ട് പാര്‍ട്ടി യോഗവും റാലിയും മാറ്റിവെച്ചു. മോദി ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികളുമായി മുന്നോട്ടു പോകുമ്ബോള്‍ കോണ്‍ഗ്രസിന് നോക്കി നില്ക്കാന് സാധിക്കില്ല.’ – വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.


