പാലക്കാട്: ശബരിമല വിഷയത്തിൽ എല്‍.ഡി.എഫ് സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമലയിൽ വിശ്വാസികളെ നേരിടാൻ ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഇറക്കി. അയ്യപ്പ വിശ്വാസികളെ ഉപദ്രവിച്ച പിണറായി സർക്കാരിന് ബംഗാളിന്റെയും ത്രിപുരയുടെയും സ്ഥിതി വരുമെന്നും അമിത് ഷാ പറഞ്ഞു. പാലക്കാട് കോട്ട മൈതാനത്ത് സംഘടിപ്പിച്ച ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

