കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ മുസ്ളീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രി 11.50 ഓടെയാണ് സംഭവം നടന്നത്.
ഡിവൈഎഫ്ഐയുടെ ഷെഡ് കത്തിച്ചതിനെ തുടര്‍ന്നാണ് ലീഗ് ഓഫീസിന് നേര്‍ക്കും ആക്രമണം ഉണ്ടായതെന്നാണ് വിവരം. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

