തിരുവനന്തപുരം: മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്ന അഭ്യൂഹം തുടരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ഇതുവരെ മോഹന്‍ലാലുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് പി.കെ.കൃഷ്ണദാസ് അറിയിച്ചത്.
അതേസമയം ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണന്‍ പറഞ്ഞതിനെ പികെ കൃഷ്ണദാസ് രൂക്ഷമായി വിമര്‍ശിച്ചു. ഈ പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.

