കൊച്ചി: സ്വര്‍ണ വില സംസ്ഥാനത്ത് സര്‍വ കാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സ്വര്‍ണത്തിന് 1600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം ഉണ്ടായിരിക്കുന്ന വര്‍ധനവ് 400 രൂപയും. ഇതോടെ പവന് 24400രൂപയായി.
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതിനു പുറമേ വിവാഹ സീസണ് കൂടിയായതാണ് വില വര്‍ധനവിനു കാരണം. രാജ്യാന്തര വിപണിയില്‍ ഒരു മാസത്തിനിടെ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 50 ഡോളറിലേറെയാണ് കൂടിയത്. സ്വര്‍ണ വില കൂടിയതിനാല്‍ ജ്വല്ലറികളില്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

