കൊച്ചി: ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ശതം സമര്‍പ്പയാമി ചലഞ്ചില്‍ 51000 രൂപ സംഭാവന നല്‍കിയതിനെ തുടര്‍ന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റിന് നേരെ വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പണ്ഡിറ്റ്. എന്റെ പണം എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് നല്‍കിയതിന് കുറേപേര്‍ ദുഃഖിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്കില്‍ കുറിച്ചു. പലരും ശക്തമായി വിമര്‍ശിച്ച് കമന്റിട്ടു. പലരും ഇതാലോചിച്ച് രാത്രിയിലെ ഉറക്കം കളഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു. ‘ ഹര്‍ത്താലിനിടയിലെ ആക്രമണങ്ങള്‍ ലോക ചരിത്രത്തിലാദ്യമാണെന്നും, കേസ് ഫണ്ട് എന്നൊരു സംഭവം ആദ്യമാണെന്നും, പണപ്പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം ആര്‍ക്ക് കൊടുക്കുന്നതിന് മുന്‍പും ഫേസ്ബുക്കില്‍ മുന്‍കൂറായ് സത്യവാങ്മൂലം കൊടുത്ത് വിമര്‍ശകരുടെ അനുമതി വാങ്ങണം എന്നൊക്ക ചിലര്‍ തന്നോട് അഭിപ്രായപ്പെടുന്നുണ്ട്. ഇവര്‍ക്കൊക്കെയുള്ള മറുപടിയുമായി ഒരു വീഡിയോയുമായി ഉടനെത്തുമെന്നും അതിനായുള്ള തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

