കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ കെ പ്രേമചന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. നിലവില്‍ കൊല്ലം എം പിയാണ് പ്രേമചന്ദ്രന്.
കൊല്ലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച് ബിജെപി മന്ത്രിസഭയില്‍ അംഗമാകുമെന്ന പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നതിനിടെയാണ് പ്രേമചന്ദ്രന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം വ്യക്തമാക്കി ആര്‍എസ്പി രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്നതില്‍ പ്രേമചന്ദ്രനെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്ന് രാഷ്ട്രീയമായി പകപോക്കുന്നു എന്നായിരുന്നു ആരോപണം.

