തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മത്സരിക്കാന്‍ നരേന്ദ്രമോദി തയ്യാറുണ്ടോ? ത്രിപുരയല്ല കേരളമെന്ന് പ്രധാനമന്ത്രി ആദ്യം മനസിലാക്കണം.
ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശും രാജസ്ഥാനുമാണ്, ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വെറും പാഴ്വാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢുമായിരിക്കും ഇനി ആവര്‍ത്തിക്കുക. സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനമായിരിക്കും കാഴ്ചവെക്കുക. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.

