ലഖ്നൗ: മുലയാത്തിന്റെ സഹോദരനും പ്രകൃതിശീല്‍ സമാജ് വാദി പാര്‍ട്ടി ലോഹിയ തലവനുമായ ശിവപാല്‍ യാദവ് കോണ്‍ഗ്രസ്സിലേക്ക്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ പുരോമിക്കുകയാണെന്നും രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ശിവപാല്‍ യാദവ് പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് ആശങ്കയുണ്ടെന്നും ശിവപാല്‍ പറഞ്ഞു. മതേതര മുന്നണികള്‍ ഒരുമിച്ചു നിന്നില്ലെങ്കില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രയാസമായിരിക്കും.
വളരെ ചെറിയ ഗ്രൂപ്പുകള്‍ മാത്രമാണ് നമുക്കൊപ്പമുള്ളതെന്നും ശിവപാല്‍ യാദവ് പറഞ്ഞു. സമാജ്വാദി- ബി.എസ്.പി പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ നിന്നും മാറി പുതിയ സഖ്യം രൂപീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിലെ എസി.പി-ബി.എസ്.പി സഖ്യം കള്ളമന്മാരുടെ കൂട്ടായ്മയാണെന്നും (തഗ് ബന്ധന്) അത് കാശിനു വേണ്ടിയുള്ളതാണെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു. തന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച പ്രഗ്തിശീല്‍ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ തയ്യാറാണെന്ന് ശിവ്പാല്‍ യാദവ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

