ചെന്നൈ: സിനിമാ സംവിധായകന് ലെനിന് രാജേന്ദ്രന് അന്തരിച്ചു. ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായ ലൈനിന് രാജേന്ദ്രന് ഇടത് സഹയാത്രികനാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു മരണം. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ലെനിന് രാജേന്ദ്രന് ദീര്‍ഘനാളായി ചെന്നൈയില്‍ ചികില്‍സയിലായിരുന്നു. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനര്‍ത്ഥി ആയി കെ ആര് നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിന് രാജേന്ദ്രന്.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിന് രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്. തന്റെ ആശയങ്ങള്‍ക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നല്കാന് ശ്രമിക്കുന്നു.
1985 ല്‍ ഇറങ്ങിയ ‘മീനമാസത്തിലെ സൂര്യന്’ എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രന്. പത്തൊമ്ബതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ ‘സ്വാതിതിരുന്നാള്‍’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടി. 1992 ല്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികള്‍’ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.
കമലാ സുറയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’ എന്ന ചിത്ര. 2003 ലെ ‘അന്യര്‍’ എന്ന ചിത്രവും ഏറെ ശ്രദ്ധനേടി. 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരത്തില്‍ മികച്ച ചിത്രം, സംവിധായകന്, നിര്‍മ്മാതാവ് എന്നീ പുരസ്കാരങ്ങള്‍ നേടിയത് ലെനിന് രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന സിനമയാണ്. 1996 ലെ മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രമായി കുലം തെരഞ്ഞെടുക്കപ്പെട്ടു. ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മക്ക്, അന്യര്‍, മഴ എന്നിവയാണ് പ്രധാന കൃതികള്‍.
പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങള്‍, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനല്‍ ,ചില്ല് തുടങ്ങിയ ചിത്രങ്ങള്‍, 1940 കളിലെ ജന്മിത്വ വിരുദ്ധപ്രസ്ഥാനം മുന്‍നിര്‍ത്തി ചെയ്ത മീനമാസത്തിലെ സൂര്യന് ,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിര്‍മ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.
ലെനിന് രാജേന്ദ്രന്റെ ചിത്രങ്ങള്‍
വേനല്‍ (1981)
ചില്ല് (1982)
പ്രേം നസീറിനെ കാണ്മാനില്ല (1983)
മീനമാസത്തിലെ സൂര്യന് (1985)
മഴക്കാല മേഘം (1985)
സ്വാതി തിരുന്നാള്‍ (1987)
പുരാവൃത്തം (1988)
വചനം (1989)
ദൈവത്തിന്റെ വികൃതികള്‍ (1992)
കുലം
മഴ(2000)[5]
അന്യര്‍(2003)
രാത്രിമഴ (2007)
മകരമഞ്ഞ് (2010)


