തിരുവനന്തപുരം: പിണറായിക്കെതിരായ അന്വേഷണം, ഇഡിക്ക് വിശ്വാസ്യതയില്ലെന്നും ഇത് ഇരട്ടത്താപ്പെന്നും കെ.കെ. ശൈലജ. കോൺഗ്രസിനെതിരെ അന്വേഷണം വരുമ്പോൾ ഇ ഡി ശരിയല്ല എന്ന് പറയുന്നു. ഇവിടെ സിപിഎമ്മിനെതിരെ വരുമ്പോൾ ഇ ഡി ശരിയാകുന്നു. ഇത് ഇരട്ടത്താപ്പാണ്.
മന്ത്രിമാരുടെ വിദേശ യാത്രയിലും അവർ പ്രതികരിച്ചു. വിദേശ യാത്ര നടത്താം. സർക്കാർ ചിലവിലാണോ എന്നതാണ് നോക്കേണ്ടത്. നിയമപരമായി പ്രശ്നമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാവില്ല. ധാർമികതയാണ് നോക്കേണ്ടതെന്നും ശൈലജ പ്രതികരിച്ചു.
അതേസമയം, ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ബിജെപി-യുഡിഎഫ് ഡീലാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.
കേസ് ആര് അന്വേഷിച്ചാലും കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടരി എം.വി. ഗോവിന്ദന് പറഞ്ഞു. സര്‍ക്കാര്‍ നീക്കം ബിജെപി ഡീലിന്റെ ഭാഗമാണെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ ആരോപണം. ഇഡി ഒരു കേഡി എന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പ്രതികരണം. പിണറായി വിജയന് സിപിഐഎമ്മിന്റെ കരുത്തും ശക്തിയുമാണെന്ന് ഇ.പി. ജയരാജനും പ്രതികരിച്ചു.
തെളിവുകളില്ലാതെ പാർട്ടിക്കെതിരെ ശക്തമായ കടന്നാക്രമണം നടത്തുകയാണെന്നും, ഇതുകൊണ്ടൊന്നും സിപിഐഎമ്മിനെ തകർക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. അങ്ങനെ ഒരു പ്രതീക്ഷ മോദിക്കും വിഡിക്കും വേണ്ട. ശക്തമായ പ്രതിഷേധം ഇനിയും ഉണ്ടാകും. എല്ലാത്തരത്തിലുള്ള കടന്നാക്രമണങ്ങളെയും അതിജീവിക്കും.

