കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ. കാന്തപുരത്തിന് അഭിപ്രായം പറയാൻ അവകാശമുണ്ട്. അതിനോട് ശക്തമായി വിയോജിക്കുന്നു . സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
എസ്എഫ്ഐയുടേത് സമര നാടകം. V C പദവി കഴിഞ്ഞ സർക്കാരും ഗവർണറും വീതിച്ചെടുത്തത്. വി സി നിയമനത്തിൽ കഴിഞ്ഞ സർക്കാരാണ് ഒത്തുതീർപ്പ് ഉണ്ടാക്കിയത്. ഇപ്പോഴത്തെ സർക്കാറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. SFIക്ക് സമരം ചെയ്യാം. സമരം പൊതു സമൂഹം കാണുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയോടുള്ള എതിർപ്പ് വ്യക്തമാക്കി വിവിധ നേതാക്കൾ രംഗത്ത് വന്നതോടെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് സുന്നി സംഘടനകൾ. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് തന്ത്രപരമായ അകലം പാലിക്കുകയാണ് ലീഗ്. അതിനിടെ, മുഖ്യമന്ത്രിയുടെ വിമർശനത്തെ ഗൗരവമായി കണ്ട കാന്തപുരം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

