കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ. ഓൺലൈനായുള്ള ഫയൽ കൈമാറ്റം നിലച്ചു. ഹാക്ക് ചെയ്തതായി സംശയം. അയാപ്സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. കെൽട്രോണിൻ്റെ സഹായം തേടി പൊലീസ്. പൊലീസ് സേനയ്ക്ക് ഉള്ളിലെ ഔദ്യോഗിക ആപ്പ് ആണ് തകരാറിലായത്. വെബ്സൈറ്റ് തിരിച്ചെടുക്കാനുള്ള സാങ്കേതിക സഹായങ്ങൾ കെൽട്രോൺ ലഭ്യമാക്കി.
എന്നാൽ കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് Official Website of Kerala Police ആണ്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി THUNA എന്ന പേരിൽ പ്രത്യേക പോര്‍ട്ടലും പ്രവർത്തിക്കുന്നുണ്ട്. ഈ സൈറ്റുകൾ വഴി പരാതികൾ സമർപ്പിക്കാനും വിവിധ പൊലീസ് സേവനങ്ങള്‍ നേടാനും സാധിക്കും.


