പൊലീസ് സേനയെ കുറിച്ച് ഇത്തരത്തിൽ മുദ്രാവാക്യം വിളിക്കുന്നത് ശെരിയായ രീതി അല്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് സംഘടനകളും സിപിഐഎമ്മിന്റെ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മാർച്ചിൽ പങ്കെടുത്ത ആർ ശ്രീലേഖ അടക്കമുള്ളവർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധവും ഉയർന്നിരുന്നു. ആദ്യഘട്ടത്തിൽ കൗൺസിലർമാരെയടക്കം പ്രതിചേർത്തായിരുന്നു എഫ്‌ഐആർ ഇട്ടിരുന്നത്. എന്നാൽ അതിന് ശേഷം നെടുമങ്ങാട് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകിയാണ് അഞ്ചാം പ്രതിയായി ആർ ശ്രീലേഖയെയും ആറാം പ്രതിയായി ആശാനാഥിനെയും പ്രതിചേർത്തത്.