കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണര്‍ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.55ന് മരണം സംഭവിച്ചു. 37 വയസ് മാത്രമാണ് സനലിന് പ്രായം.
സംസ്ഥാനത്ത് സൂര്യതാപമേറ്റ സംഭവങ്ങളും റിപ്പോര്ട്ടി ചെയ്തിട്ടുണ്ട്. മലപ്പുറം വണ്ടൂരില്‍ നാലു വയസുകാരിക്ക് സൂര്യാതപമേറ്റു. ഇസ ജോണ്‍സനെന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേല്‍ക്കുകയായിരുന്നു. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കി.
കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയ്ക്ക് ജോലിക്കിടെ സൂര്യാതപമേറ്റു. വലത് കൈയില്‍ പൊള്ളലേറ്റ അധ്യാപിക അനില ആശുപത്രിയില്‍ ചികിത്സ തേടി. കഠിനമായ ക്ഷീണവും , ദേഹമാസകലം നീറലും അനുഭവപ്പെട്ടതായി അധ്യാപിക പറഞ്ഞു.


