തിരുവനന്തപുരം: ദൂരദർശനെതിരെ ഗുരുതരാരോപണവുമായി സിപിഐ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഐക്ക് അനുവദിച്ച പരിപാടിയിൽ പറയേണ്ട ചില ഭാഗങ്ങൾ ഒഴിവാക്കി. ബിജെപിക്കും കേന്ദ്രസർക്കാരും എതിരായ പരാമർശങ്ങൾ ഒഴിവാക്കിയതായാണ് പരാതി.
തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ദൂരദർശൻ നടത്തുന്ന സംപ്രേഷണത്തിൽ, കേന്ദ്രസർക്കാരിനെയും ആർഎസ്എസിനെയും വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായി സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ദൂരദർശന്റെ റെക്കോർഡിങ്ങിൽ നിന്ന് പിന്മാറിയതായി ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ദൂരദര്‍ശന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


