വുമണ്‍ ഇന്‍ സിനിമ കളക്ട്ടീവ് (wcc) ആരംഭിച്ചതോടു കൂടി അതിനായി ഒരുമിച്ചു നിന്നവര്‍ക്കെല്ലാം സിനിമയില്‍ അവസരങ്ങള്‍ പതിയെ കുറഞ്ഞു വന്നുവെന്ന് പാര്‍വതി തിരുവോത്ത്. ഇന്‍ഡസ്ട്രിയില്‍ ഒരു മാറ്റം വരുത്തുമെന്ന ലക്ഷ്യത്തിന്റെ ഭാരം പേറുമ്പോഴും, ജോലിയില്ലാതെ അതെങ്ങനെ സാധ്യമാകുമെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.
‘ഇന്റര്‍നെറ്റില്‍ എത്രത്തോളം വെറുപ്പ് ഞങ്ങള്‍ക്കെതിരെ കാണുന്നുവോ അത്ര തന്നെ പിന്തുണയും കാണാറുണ്ട്. എന്നാല്‍ എന്നാല്‍ ആ പിന്തുണയെ എങ്ങനെ ഞങ്ങള്‍ക്ക് ഈ ജോലി തുടരാന്‍ സഹായകമാക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അതിന് ഇന്‍ഡസ്ട്രിയില്‍ തന്നെ ഉള്ളവരുടെയും, പൊതുജനങ്ങളുടെയും, എന്റെ പിന്തുണയ്ക്കുന്നവരുടെയും പിന്തുണയും സഹായവും ആവശ്യമാണ്’ പാര്‍വതി തിരുവോത്ത് പറഞ്ഞു.

