മുന്‍ ടെന്നീസ് താരം അന്ന കുര്‍ണിക്കോവ വാഷിംഗ്ടണ്‍ മിയാമിയിലെ ബംഗ്ളാവ് വില്‍ക്കുന്നു. 6800 സ്ക്വയര്‍ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം. ടെന്നീസില്‍ നിന്ന് വിരമിച്ചശേഷം മോഡലിംഗും ബിസിനസുമൊക്കെയായി മിയാമിയിലാണ് അന്നയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. 
വലിപ്പക്കൂടുതലുള്ള വീട് വൃത്തിയായി പരിപാലിക്കാന്‍ കഴിയാത്തതിനാലാണ് വില്‍ക്കുന്നത്. 2015ല്‍ പതിമൂന്നുകോടി രൂപയ്ക്കാണ് സ്ഥലം വാങ്ങിയത്. ഉടന്‍തന്നെ ബംഗ്ളാവും പണിതു. ആകര്‍ഷകമായ പൂന്തോട്ടം, വിശാലമായ ആറ് ബാത്ത് അറ്റാച്ച്ഡ് കിടപ്പുമുറികള്‍, കിടിലനൊരു നീന്തല്‍ക്കുളം, ഔട്ട് ഡോര്‍ അടുക്കള തുടങ്ങി വമ്പന്‍ സൗകര്യങ്ങളാണ് ബംഗ്ളാവിലുള്ളത്. വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നിരവധി കോടീശ്വരന്മാര് എത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

