തമിഴ്നാട് കൊടൈക്കനാലിൽ മലയാളി യുവാവിന്റെ പരാക്രമം. കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് മലപ്പുറം സ്വദേശിയായ 23കാരൻ നാജി എത്തിയത്.
അമിതമായി മദ്യപിക്കുകയും മയക്കുമരുന്ന് കഴിക്കുകയും ചെയ്ത സംഘം രണ്ട് ദിവസമായി കൊടൈക്കനാലിൽ തങ്ങിയതായി പോലീസ് പറഞ്ഞു. ലഹരി ഉള്ളിൽ ചെന്നത്തോടെ സുബോധം നഷ്ടമായ നജി ഓടുന്ന വണ്ടിയിൽ നിന്ന് പുറത്തു ചാടാൻ ശ്രമിച്ചു. പരിക്കേറ്റ നാജിയെ സുഹൃത്തുക്കൾ കൊടൈക്കനാളിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചാൽപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്.


