മൂവാറ്റുപുഴ: ജനുവരി എട്ട്, ഒമ്പത് ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി മൂവാറ്റുപുഴ നിയോജകമണ്ഡലം ഐക്യട്രേഡ് യൂണിയന് കണ്വെന്ഷന് നടത്തി. കണ്വെന്ഷന് എ.ഐ.റ്റി.യു.സി. സംസ്ഥാന സെക്രട്ടറി കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.റ്റി.യു.സി. റീജ്യയണല്‍ പ്രസിഡന്റ് ജോണ്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. സി.ഐ.റ്റി.യു.ജില്ലാ വൈസ്പ്രസിഡന്റ് പി.എസ്.മോഹനന്, ഐ.എന്‍.റ്റി.യു.സി.സംസ്ഥാന സെക്രട്ടറി വി.പി.ജോര്‍ജ്, കൃഷണന്, എം.എ.സഹീര്‍, സി.കെ.സോമന്, പി.എം.ഏലിയാസ്, കെ.എ.നവാസ്, കെ.എ.സനീര്‍, എം.എ.ഷാജി, മക്കാര്‍ മാണിക്യം, അജാസ് പായിപ്ര എന്നിവര്‍ സംസാരിച്ചു.
ഡിസംബര്‍ 15, 16 തീയതികളില്‍ പഞ്ചായത്ത്തല കണ്‍വെന്‍ഷനുകളും, 20ന് ജില്ലാ വഹാന പ്രചരണ ജാഥക്ക് മൂവാറ്റുപുഴയിലും പോത്താനിക്കാട്ടും സ്വീകരണം നല്‍കുന്നതിനും, ജനുവരി 3 ,4 ,5 തീയതികളില്‍ പഞ്ചായത്തുകളില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥകള്‍ നടത്തുന്നതിനും, ഏഴിന് മൂവാറ്റുപുഴ ടൗണില്‍ തൊഴിലാളി മാര്‍ച്ചും, 8, 9 തീയതികളില്‍ എല്ലാ തൊഴിലാളികളും സമരകേന്ദ്രങ്ങളില്‍ ഒത്തുചേരുന്നതിനും തീരുമാനിച്ചു.


