ചേർത്തലയിൽ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ തുമ്പപ്പൂവ് അല്ലെന്ന് പ്രാഥമിക നിഗമനം. . കഴിഞ്ഞ ദിവസം ചേർത്തല സ്വദേശി ജെ. ഇന്ദു (42) മരിച്ചത് തുമ്പപ്പൂവ് തോരൻ കഴിച്ചതിനെ തുടർന്നാണെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. തോരൻ കഴിച്ച മറ്റ് കുടുംബാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ദുവിൻ്റെ മരണത്തിന് തോരൻ ഉത്തരവാദിയല്ലെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ തറപ്പിച്ചു പറയുന്നു.
പ്രമേഹം, തൈറോയിഡ് തുടങ്ങിയ രോഗങ്ങളുള്ള യുവതിയാണെന്നും ഡോക്ടർമാർ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ഇന്ദു തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന് കഴിച്ചത്. ഇതേ തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതി മരിച്ചത്. ബന്ധു നൽകിയ പരാതിയെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭക്ഷ്യവിഷബാധയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


