മലപ്പുറത്ത് ട്രാൻസ്ഫോർമറിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കോട്ടപ്പടി വലിയവരമ്പിൽ കെഎസ്ഇബി ട്രാൻസ്ഫോർമറിൽ പെരുമ്പാമ്പ് കയറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വലിയവരമ്പ് ബൈപ്പാസിലെ ട്രാൻസ്ഫോർമറിൽ പകൽ സമയത്താണ് പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്.
ബൈപാസ് റോഡിനോട് ചേർന്ന് ആളൊഴിഞ്ഞ വയലാണ്. ഇവിടെ മഴ പെയ്തതിനാൽ ധാരാളം വെള്ളമുണ്ട്. മഴവെള്ളപ്പാച്ചിലിനിടെയാണ് പാമ്പ് ജനവാസ മേഖലയിലേക്ക് കടന്നതെന്നാണ് കരുതുന്നത്. പാമ്പ് ട്രാൻസ്ഫോമറിൽ കയറിയതിനാൽ നാട്ടുകാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കെഎസ്ഇബി പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് പാമ്പ് പിടുത്തക്കാർ എത്തി പെരുമ്പാമ്പിനെ പിടികൂടി.


