പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു.പടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. തലയ്ക്കേറ്റ സാരമായ ആഘാതമാണ് മരണകാരണം. ഇന്ന് രാവിലെ ഉപകരണം വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
വൃത്തിയാക്കുന്നതിനിടെ യന്ത്രം അബദ്ധത്തിൽ ഓണാകുകയും രാജേഷിൻ്റെ തല കുടുങ്ങുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. . സ്ഥലത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ മെഷീൻ ഓഫ് ചെയ്ത് രാജേഷിനെ വലിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


