ആന്ധ്ര പ്രദേശിൽ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പ്രതിഷേധമുയർത്തി മൃഗ സംരക്ഷണ സംഘടനകൾ. പരിപാടിക്കിടെ കോഴിയുടെ തല കടിച്ച് കൊല്ലുന്നതായ ദൃശ്യം വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് പ്രതിഷേധമുയർത്തി മൃഗ സംരക്ഷണ സംഘടനകളും രംഗത്തെത്തി.സംഘമായുള്ള നർത്തകരുടെ നടുവിൽ നിന്ന ആളുടെയായിരുന്നു വിചിത്ര നടപടി. ഇതിന് പിന്നാലെ ചത്ത കോഴിയുമായി സ്റ്റേജിന് മുന്നിലേക്ക് വന്നും നൃത്തമുണ്ടായിരുന്നു.
കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. കുട്ടികൾ അടക്കമുള്ള കാണികൾക്ക് മുന്നിലാണ് അതിദാരുണമായ സംഭവം നടന്നത്. സദസ്സില്‍ കുട്ടികളുള്‍പ്പെടെ സാക്ഷിയായിരുന്നു. സംഘമായുള്ള നർത്തകരുടെ നടുവിൽ നിന്ന ആളുടേതായിരുന്നു വിചിത്ര നടപടി. ചത്ത കോഴിയുമായി സ്റ്റേജിന് മുന്നിലേക്ക് വന്നും ഇയാള്‍ നൃത്തം ചെയ്തു. കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.


