ദില്ലി: ധനകാര്യ കമ്മീഷന് അംഗമായ ശക്തികാന്തദാസ് പുതിയ ആര്‍ബിഐ ഗവര്‍ണര്‍. നേരത്തെ തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന് ആയിരുന്ന ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്നാട് സര്‍ക്കാരിലും വിവിധ ഉന്നത പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായും ശക്തികാന്ത ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്നലെയാണ് ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. നോട്ട് അസാധുവാക്കല്‍ സമയത്ത് ശക്തികാന്തദാസ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിരുന്നു.

