ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിച്ചു. ഒന്‍പത് മണിയോടുകൂടി തന്നെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരും.
വോട്ടെടുപ്പിന് പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഭൂരിപക്ഷ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. അതേസമയം മധ്യപ്രദേശില്‍ തൂക്കുസഭയായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. 
കനത്ത സുരക്ഷാവലയത്തിലാണ് എല്ലാ സ്ട്രോങ് റൂമുകളും. വോട്ടിംഗ് യന്ത്രങ്ങള്‍ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുള്‍പ്പടെയുള്ള വിവാദങ്ങളുണ്ടായതിനാല്‍ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.

