കോഴിക്കോട്: മോട്ടോർ വാഹന വകുപ്പില്‍ ഇനി അഴിമതിക്കും കൈക്കൂലിക്കും എതിരെ നടപടി . ലേണിങ് ടെസ്റ്റ് അടിമുടി പരിഷ്കരിക്കാനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരിലെ അഴിമതിക്കും കൈക്കൂലിക്കും തടയിടാനും നടപടി കർശനമാക്കിയത്.
വീടും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങുന്നതിനും വില്‍ക്കുന്നതിനും മുൻകൂർ അനുമതി തേടണമെന്നാണ് പുതിയ ഉത്തരവ്. വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സീനിയർ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവില്‍ പറയുന്നു.


