തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിയന്‍കുളങ്ങര അഴകിക്കോണം സ്വദേശി അജികുമാര്‍ (45) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ആശുപത്രിവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.


