ഡല്‍ഹി : ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യക്ക് എട്ടാം സ്വര്‍ണ്ണം. വനിതകളുടെ 400 മീറ്റര്‍-ടി20യില്‍ ദീപ്തി ജീവന്‍ജി ആണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.56.69 എന്ന സമയത്തോടെ ഫിനിഷ് ചെയ്ത് ഏഷ്യന്‍ പാരാ റെക്കോര്‍ഡും ഗെയിംസ് റെക്കോര്‍ഡും ദീപ്തി സ്ഥാപിച്ചു. തായ്ലന്ഡ് താരം കൈസിംഗ് വെള്ളിയും ജപ്പാന്റെ കാന്നൊ നിന വെങ്കലവും നേടി

