തിരുവനന്തപുരം: പ്രായപരിധി പിന്നിട്ടതിനാല്‍ പാര്‍ട്ടിയുടെ ദേശീയ,സംസ്ഥാന നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയ്ക്കും താമസത്തിനുമായി ഹൈറേഞ്ചില്‍ റിസോര്‍ട്ട് മാതൃകയില്‍ മന്ദിരം പണിയാന്‍ സിപിഐ. ക്രിയേറ്റീവ് മന്ദിരം’ എന്ന പേരില്‍ ഹൈറേഞ്ചിലാണ് പാര്‍ട്ടി മന്ദിരം സ്ഥാപിക്കുക. 75 വയസ് കഴിഞ്ഞവരെയാണ് ദേശീയ- സംസ്ഥാന കൗണ്‍സിലുകളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കുന്നത്.
മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ വാര്‍ദ്ധക്യ കാലത്ത് ആശ്രയമന്ദിരങ്ങളിലായിരുന്നു അഭയം തേടിയതെന്നും ഇത് പൊതുസമൂഹത്തില്‍ പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയതായുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് പത്ത് കോടി രൂപ മുടക്കി പുതുക്കി പണിയുന്ന എംഎന്‍ സ്മാരകത്തിന്റെയും വൈക്കത്ത് പി കൃഷ്ണപ്പിള്ളയുടെ വീടിന്റെ പുനഃനിര്‍മ്മാണവും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ക്രിയേറ്റീവ് മന്ദിരം സംബന്ധിച്ച നടപടികള്‍ സ്വീകരിക്കൂവെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.