നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ പലപ്പോഴും എല്ലാവരുടെയും സംശയമാണ് ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് എത്ര നികുതി നല്‍കേണ്ടി വരും എന്നുള്ളത്. നികുതി നിരക്കുകളില്‍ നിന്നും രക്ഷനേടികൊണ്ട് കോടികള്‍ സമ്പാദിക്കാവുന്ന മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. ഉയര്‍ന്ന പലിശ നല്കുന്നതിനാല് പോസ്റ്റ് ഓഫീസ് സ്കീമുകള്‍ ജനപ്രിയമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്:
പതിനഞ്ച് വര്‍ഷം കാലാവധിയുള്ള ഈ സ്കീമില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കേണ്ടതുണ്ട്. ഈ സ്കീമിന് കീഴില്‍ നിക്ഷേപകര്‍ക്ക് 7.1 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, സ്കീമിലേക്കുള്ള നിക്ഷേപങ്ങള്‍ ഒറ്റത്തവണയായോ 12 തവണകളിലോ നടത്താം, കാലാവധി 15 വര്‍ഷമാണെങ്കിലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇത് 5 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. കൂടാതെ, സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങള്‍ക്ക് ആദായനികുതി നിയമത്തിന്റെ 80 സെക്ഷന്‍ പ്രകാരം കിഴിവ് ലഭിക്കും.
വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയായതിനാല്‍ തന്നെ പ്രതിമാസം 42 രൂപ കുറഞ്ഞത് നിക്ഷേപിച്ചാല്‍ മതി. അതേസമയം, വര്‍ഷത്തില്‍ പരമാവധി 1.50 ലക്ഷം രൂപ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.
നിക്ഷേപത്തിന്റെ കാലാവധി 15 വര്‍ഷമാണെങ്കിലും നിക്ഷേപം 5 വര്‍ഷം പൂര്‍ത്തിയായാല്‍ ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കും. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വര്‍ഷം മുതല്‍ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ ലഭിക്കും. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു വായ്പ മാത്രമേ ലഭിക്കുകയുള്ളു.