തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 360 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഒരു പവന് സ്വര്‍ണത്തിന് 440 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38240 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45 രൂപ ഉയര്‍ന്നു. വിപണിയില്‍ ഇന്നത്തെ വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 45 രൂപ ഉയര്‍ന്നു. 50 രൂപയാണ് വ്യാഴാഴ്ച ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 38240 രൂപയാണ്.
വെള്ളിയുടെ വിലയും ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ വിലയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് ഒരു രൂപ തന്നെ കൂടി. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഇന്നത്തെ വിപണി വില 66 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.


